Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍.
10/04/2017

വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ നെല്ലറയായ മാനപ്പള്ളി പാടശേഖരത്തിലെ 165 ഏക്കറില്‍ കൃഷി ചെയ്‌തെടുത്ത 1500 ക്വിന്റല്‍ നെല്ല് വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ മൂന്ന് ആഴ്ചയായി നെല്ല് പാടത്തും പറമ്പിലും കെട്ടിക്കിടക്കുകയാണ്. നെല്ല് എടുക്കാം എന്നു കരാറുണ്ടാക്കിയ സപ്ലൈക്കോ നെല്ല് മോശമാണെന്നു കാര്യം പറഞ്ഞു കൈമലര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനാസ്ഥ അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാരും എം.എല്‍.എയും കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് എന്നിവര്‍ സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകരെയും പാടശേഖരവും സന്ദര്‍ശിക്കാന്‍ എം.എല്‍.എ തയ്യാറാകണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൃഷിക്കാരെ മുന്‍നിറുത്തി കോണ്‍ഗ്രസ് സമരം ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.