Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം നടത്തി.
10/04/2017

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ 'സംസ്‌കാര'യുടെ 15-ാമതുപരിപാടി 'ഞങ്ങളുടെ കലാസൃഷ്ടികള്‍' സംവാദം നടത്തി. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ദീക്കിന്റെ 'പശുക്കുട്ടി', സുനില്‍ മംഗലത്തിന്റെ 'കുതിര' എന്നീ കവിതകളും, സി.കെ അജയന്റെ 'മഴനിലാക്കാഴ്ച' എന്ന ചെറുകഥയും അവതരിപ്പിച്ചു. തുടര്‍ന്ന് ബേബി ടി.കുര്യന്‍ മോഡറേറ്ററായി നടന്ന ചര്‍ച്ചയില്‍ കെ.കെ സിദ്ദീക്ക് അദ്ധ്യക്ഷത വഹിച്ചു. ഇ.എം ഇസ്മയില്‍, കെ.എസ് മണി, എ.കെ മണി, കെ.ആര്‍ സുശീലന്‍, രാജീവ്, റഹിം കാലായില്‍, അജയകുമാര്‍, പി.ആര്‍ തങ്കപ്പന്‍, ഷാജഹാന്‍ കോഴിപ്പള്ളില്‍, ടി.കെ സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു. ദേശീയ ചലച്ചിത്ര അവാര്‍ഡുനേടിയ കലാകാരന്മാരെ യോഗം അഭിനന്ദിച്ചു.