Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സമയത്തിന് സര്‍വീസ് നടത്താത്തിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.
10/04/2017

വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നും പുറപ്പെടേണ്ട പല സര്‍വീസുകളും സമയത്തിന് സര്‍വീസ് നടത്താത്തിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. ഇതുമൂലം ഏറെ യാത്രാക്ലേശമനുഭവിക്കുന്നത് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ്. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു സര്‍വീസുകള്‍ നിറുത്തുന്നതും പതിവാണ്. ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ പിന്നോട്ടടിക്കുന്ന സമീപനം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന നിര്‍വാഹക സമിതി അംഗം ആര്‍.മോഹന്‍ദാസ് ആവശ്യപ്പെട്ടു. വഞ്ചിനാട് എക്‌സ്പ്രസിനു പോകുന്നതിനായി പിറവം റോഡിലേക്ക് വൈക്കം ഡിപ്പോയില്‍നിന്നും പുലര്‍ച്ചെ സര്‍വീസ് ആരംഭിക്കണമെന്നും ആര്‍.മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ക്ക് മോഹന്‍ദാസ് നിവേദനം നല്‍കും