Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ിലേ നിരാഹാര സത്യഗ്രഹത്തിന് വലിയ ജനപിന്തുണ
26/12/2015
എ.ഐ.വൈ.എഫ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നാലാം ദിവസത്തെ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, മഹിളാ സംഘം സെക്രട്ടറി പി.എസ് പുഷ്പമണി, എ.ഐ.ടി.യു.സി നേതാവ് കെ.എസ് രത്‌നാകരന്‍, ആര്‍ ബിജു, പി.പ്രദീപ്, അഡ്വ. എ.മനാഫ്, എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. കെ.എ കാസ്‌ട്രോ, ജൂബി, അനന്ദു, സുബിന്‍, സൂരജ് എന്നിവരാണ് ഇന്നലെ നിരാഹാരം ആരംഭിച്ചത്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് ഡോക്ടര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് എ.ഐ.വൈ.എഫ് നേതാക്കള്‍ നിവേദനം നല്‍കി.