Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇക്കോ ഷോപ്പ് വൈക്കത്ത്
10/04/2017

വൈക്കം: കൃഷിവകുപ്പിന്റെ നൂതനസംരംഭമായ ഇക്കോ ഷോപ്പ് വൈക്കത്ത് അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. ജൈവകൃഷിയില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനു വേണ്ട വിവിധ പദ്ധതികളുടെ ഭാഗമായുള്ളതാണ് ഇക്കോ ഷോപ്പ്. ജൈവകൃഷിയുടെ വ്യാപനവും ഉല്‍പന്നങ്ങളുടെ വിപണനവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, സൂക്ഷ്മാണു വളങ്ങള്‍ എന്നിവയുടെ വില്‍പനയും ഷോപ്പിലുണ്ടാകും. മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്കായി നാട്ടിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയും ഷോപ്പിലൂടെ നടത്തും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കിയായിരിക്കും കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങുക. കൃഷിവകുപ്പ്, നഗരശ്രീ, നഗരസഭ, വൈ ബയോ ജൈവകാര്‍ഷിക സൊസൈററി എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഇക്കോ ഷോപ്പ് പ്രവര്‍ത്തിക്കുക. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നഗരശ്രീ ഉല്‍പന്നങ്ങളുടെ വിപുലമായ വിപണനവും ഇവിടെ നടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.