Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമപ്രവര്‍ത്തകരെ വേട്ടയാടരുത്: കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍
08/04/2017

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവാളികളോട് എന്നപോലെ പെരുമാറുന്നത് ന്യായീകരിക്കാനാവില്ല. മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും എതിരല്ല. അന്വേഷണത്തിന്റെ പേരില്‍ പോലീസും കോടതി മുറിയില്‍ ചില അഭിഭാഷകരും വരെ മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവില്ല. പല കേന്ദ്രങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. സ്വതന്ത്രമായും നിര്‍ഭയമായും മാധ്യമധര്‍മ്മം നിറവേറ്റുന്നതിന് അവസരമൊരുക്കണമെന്നും ഇതിനെതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) സംസ്ഥാന പ്രസിഡന്റ് ബാബു തോമസും ജനറല്‍ സെക്രട്ടറി എന്‍ അനില്‍ബിശ്വാസും പ്രസ്താവനയില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തിയും കേസുകളില്‍ കുടുക്കിയും മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള നീക്കം ഇടതുപക്ഷ പുരോഗമന സര്‍ക്കാരിന് ഭൂഷണമല്ലായെന്നും മാധ്യമ ധാര്‍മ്മികത ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുമേല്‍ നീതി യുക്തവും ജനാധിപത്യപരവുമായ നടപടികളാണ് ഉണ്ടാവേണ്ടതെന്നും അവര്‍ പറഞ്ഞു. മറിച്ചുള്ള സമീപനങ്ങള്‍ അവസാനിപ്പിക്കണം.