Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗ്യക്കുറി സബ് ഓഫീസ് വൈക്കത്ത് പ്രവര്‍ത്തനം തുടങ്ങി
08/04/2017
വൈക്കത്ത് ആരംഭിച്ച ലോട്ടറി സബ് ഓഫീസിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വൈക്കത്ത് അനുവദിച്ച ലോട്ടറി സബ് ഓഫീസിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ലോട്ടറി ഓഫീസിനു കീഴിലെ ഏക സബ് ഓഫീസാണ് വൈക്കം കൊച്ചുകവലയിലുള്ള റോയല്‍ ടവറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ജില്ലാ ഓഫീസില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുന്ന നൂറുകണക്കിന് ലോട്ടറി ഏജന്റുമാര്‍ക്ക് പുതിയ സബ് ഓഫീസിന്റെ പ്രവര്‍ത്തനം ആശ്വാസം പകരും. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനതുകകള്‍ ഈ ഓഫീസില്‍ നിന്നു ലഭിക്കും. കൂടാതെ കാരുണ്യ ചികിത്സാ പദ്ധതിയുടെ അപേക്ഷകളും ഈ ഓഫീസില്‍ സമര്‍പ്പിക്കാം. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ്, ക്ഷേമനിധി ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ്, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ടി.എസ് നിസ്താര്‍, കെ.ആര്‍ സജീവന്‍, ബിജു കൈപ്പാറേടന്‍, കെ.ജി ഗോപകുമാര്‍, അബ്ദുല്‍ ഖാദര്‍, സുനു പി.മാത്യു, പി.ആര്‍ ഷീല, സി.ജെ ജോണ്‍, ടി.സുരേഷ്‌കുമാര്‍, ഷീബ മാത്യു എന്നിവര്‍ പ്രസംഗിച്ചു.