Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മ നാളെ
08/04/2017

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ നാല്‍പ്പത്തിരണ്ടാമത് പ്രതിമാസ സാഹിത്യചര്‍ച്ച നാളെ നടക്കും. നാടകരചയിതാവും ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ വൈക്കം എം.കെ ഷിബുവിന്റെ 'അഗ്നിപഥങ്ങള്‍' എന്ന നോവലിനെക്കുറിച്ചാണ് ചര്‍ച്ച നടത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് അലികുഞ്ഞ് ആര്‍ക്കേഡ് ഹാളില്‍ നടക്കുന്ന ചര്‍ച്ചാപരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാടകകൃത്ത് ഡോ. എച്ച്.എസ്.പി നോവലിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. ഇടവട്ടം കെ. ജയകുമാര്‍, ഡോ. ലൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.