Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌ന ധര്‍ണ നടത്തി.
08/04/2017
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ സായാഹ്‌ന ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സായാഹ്‌ന ധര്‍ണ നടത്തി. ചോദ്യപേപ്പര്‍ കുംഭകോണത്തില്‍ വിദ്യാഭ്യാസമന്ത്രി രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുക, മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മെയയും ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കിയ പോലീസ് അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കുക, ജിഷ്ണുവിന്റെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണാസമരം കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചന്‍, കെ.പി.സി.സി എക്‌സി. അംഗം അഡ്വ.വി.വി. സത്യന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സെക്രട്ടറിമാരായ പി.വി. പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.രമേഷ് പി.ദാസ്, അഡ്വ. എസ്.സാനു, വി.ബിന്‍സ്. പി.സി തങ്കരാജ്, വി.ടി ജയിംസ്, അഡ്വ. പി.വി സുരേന്ദ്രന്‍, അഡ്വ. വി.സമ്പത്കുമാര്‍, ടി.ടി.സുദര്‍ശനന്‍, അഡ്വ. കെ.പി ശിവജി, സോണി സണ്ണി, എം.ടി അനില്‍കുമാര്‍, പെണ്‍ഷനേഴ്‌സ് നേതാവ് രവീന്ദ്രന്‍, വിജയന്‍, മോഹനന്‍ ചായപ്പള്ളി, ജല്‍ജി വര്‍ഗീസ്, സൗദാമിനി, എന്‍.സി തോമസ്, ഷേര്‍ലി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.