Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
14-ാമത് ആള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി.
07/04/2017

വൈക്കം: വൈക്കം ഹീറോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് ആള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. രാവിലെ 8.30ന് നടന്ന ഉദ്ഘാടനം വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം സാഹില്‍ നിര്‍വ്വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരം 9ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടു കൂടി സമാപിക്കും. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് വിവേക് മനോ അദ്ധ്യക്ഷത വഹിക്കും. സി കെ ആശ എം എല്‍ എ സമ്മാനദാനം നിര്‍വ്വഹിക്കും. കൗണ്‍സിലര്‍മാരായ പി ശശിധരന്‍, ജി.ശ്രീകുമാരന്‍ നായര്‍, അംബരീഷ് ജി വാസു, പി.ടി.എ പ്രസിഡന്റ് സുരേഷ് എന്നിവര്‍ പ്രസംഗിക്കും. വിന്നേഴ്‌സിന് 2,22,222 രൂപ ക്യാഷ് അവാര്‍ഡും ജെയ്‌സ് വി ജേക്കബ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 1,11,111 രൂപ ക്യാഷ് അവാര്‍ഡും പി എസ് അനീഷ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്‍കും.