Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം
07/04/2017
കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി ഐ ററി യൂ സി വൈക്കം ഡിവിഷന്‍ സമ്മേളനം സംസ്ഥാന കമ്മററിയംഗം കെ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം ഫിദല്‍ കാസ്‌ട്രോ നഗറില്‍ (ഗൗരീശങ്കരം ഓഡിറ്റോറിയം) സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗം കെ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് ടി ടി രജിത്‌മോന്‍ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എ പി പ്രകാശും അനുശോചന പ്രമേയം ഇ കെ കിഷോറും അവതരിപ്പിച്ചു. റ്റി ജി പ്രേംനാഥ് റിപ്പോര്‍ട്ടും വി റ്റി ജയ്‌സര്‍ കണക്കും അവതരിപ്പിച്ചു. കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് പി കെ അജയകുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ജയശ്രീ, കെ അരുണന്‍, ഇ കെ കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.