Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹര്‍ത്താല്‍ പൂര്‍ണം; സമാധാനപരം
07/04/2017
ഹര്‍ത്താല്‍ ദിനത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈക്കം നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം.

വൈക്കം: ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോട് പോലീസ് കാണിച്ച അതിക്രമത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. രാവിലെ മുതല്‍ തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ഇറങ്ങി. താലൂക്ക് ഓഫീസും നാനാടത്തെ സിന്‍ഡിക്കേറ്റ് ബാങ്കുമെല്ലാം അടപ്പിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാര്‍ ഓഡിറ്റിംഗ് നടക്കുന്നതുകൊണ്ട് ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ രോഷാകുലരായതോടെ അടച്ചു. എല്‍.ഐ.സി ഓഫീസിന്റെ ഗെയ്റ്റിനുമുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു മുദ്രാവാക്യം മുഴക്കിയത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകളും സംഘര്‍ഷാവസ്ഥക്ക് തടയിട്ടു. ഈ സമയം റോഡിലൂടെ എത്തിയ ഒട്ടുമിക്ക വാഹനങ്ങളും തടഞ്ഞു. തുടര്‍ന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തി. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ക്കപ്പെട്ടു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, ആര്‍.മോഹന്‍ദാസ്, അഡ്വ. ജമാല്‍കുട്ടി, അബു, പി.ടി സുഭാഷ്, കെ.ഷഡാനനന്‍ നായര്‍, കെ.കെ സചിവോത്തമന്‍, ടി.അനില്‍കുമാര്‍, എം.ടി അനില്‍കുമാര്‍, കിഷോര്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.സമ്പത്കുമാര്‍, ജോര്‍ജ്ജ് വര്‍ഗീസ്, പി.എസ് പ്രതീഷ്, പി.ജോണ്‍സണ്‍, കെ.കെ ചന്ദ്രന്‍, ബിജു കൂട്ടുങ്കല്‍, വി.ബിന്‍സ്, എസ്.സാനു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.