Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണ്ണമെന്റ്: പാലാ സെന്റ് തോമസ് ജേതാക്കള്‍
07/04/2017

തലയോലപ്പറമ്പ്: കരിപ്പാടം ഒളിമ്പിയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖിലകേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ ചേര്‍ത്തല പ്രോഗ്രസ്സീവ് ചാരമംഗലത്തെ പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അജിത് പ്രകാശ് അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ എബ്രിഡ് ഷൈന്‍, മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫ്, മുന്‍ വോളിബോള്‍ രാജ്യാന്തരതാരം എസ്.എ മധു, കെ.എന്‍ സുധര്‍മ്മന്‍, പി.ആര്‍ സുഗുണന്‍, ഒ.കെ ബിനോയി, ടി.എം സുനില്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.