Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി.
07/04/2017
കേരള വേലന്‍മഹാജനസഭ ചെമ്മനത്തുകര ശാഖ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി

വൈക്കം : കേരള വേലന്‍ മഹാജനസഭ ചെമ്മനത്തുകര ശാഖ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. ക്ഷേത്രത്തിലെ വിഷു ഉത്സവാഘോഷങ്ങളുടെ മുന്നോടിയായാണ് താലപ്പൊലി നടത്തുന്നത്. വിഷു ദിവസം രാത്രി 1 മണിക്ക് അരിയേറിന് ശേഷം മൂന്നുമാസക്കാലത്തേക്ക് നടയടച്ചിടുന്ന ആചാരമാണ് മൂത്തേടത്തുകാവിലേത്. ഭഗവതി മധുരാപുരിയിലേക്ക് പുറപ്പെട്ടുവെന്ന വിശ്വാസത്തിലാണ് നടയടക്കുന്നത്. ഭഗവതിയുടെ പുറപ്പാടിന് മുന്‍പ് ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി അനുഗ്രഹങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് താലപ്പൊലി. ശാഖാമന്ദിരത്തില്‍ ടി വി പുരം ക്ഷേത്ര മേല്‍ശാന്തി വിജയന്റെ നേതൃത്വത്തില്‍ പൂജകള്‍ നടത്തി താലങ്ങള്‍ നിറച്ചു. ഭാരവാഹികളായ പത്മ മുരളി, എ കെ സുലോചന, ലളിത തമ്പി, മോളി അനില്‍കുമാര്‍, ബി മുരളി, സി കെ ശിവന്‍, രഘു രാജ്, സന്ധ്യ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.