Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരവേല്‍പ്പ് നല്‍കി.
07/04/2017
എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനസന്ദേശ വിളംബര യാത്രയ്ക്ക് ചുങ്കം 569-ാം നമ്പര്‍ ശാഖയില്‍ നല്‍കിയ സ്വീകരണം

വൈക്കം : എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ ഭാഗമായുള്ള ദിവ്യജ്യോതി പ്രയാണത്തിന് യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ഓരോ ശാഖായോഗങ്ങളിലും അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്താണ് വരവേല്‍പ്പ് ഒരുക്കിയത്. ഗുരുദേവന്റെ വെങ്കല പ്രതിമയും ദിവ്യജ്യോതിയും സ്ഥാപിച്ച രഥം നിരവധി വാഹന അകമ്പടിയോടെ ശാഖായോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രയാണം നടത്തിയത്. ജാഥാ ക്യാപ്റ്റന്‍ പി വി ബിനേഷ്, സെക്രട്ടറി എം പി സെന്‍, പി പി സന്തോഷ്, കെ ടി അനില്‍കുമാര്‍, രാജേഷ് മോഹന്‍, കെ വി പ്രസന്നന്‍, കെ കെ വേലായുധന്‍, ജി എസ് ബൈജു, രാജേഷ് തടത്തില്‍, പി വി വിവേക്, സുധീര്‍ ഇടവട്ടം, എം എസ് രാധാകൃഷ്ണന്‍, എസ് ബിജു, പി പി ഭദ്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.