Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദി മറ്റ് ഭാഷകളിലെ സാഹിത്യ സൃഷ്ടികള്‍ക്ക് എക്കാലവും കരുത്തും പ്രചോദനവും നല്‍കിയിട്ടുണ്ടെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
05/04/2017
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. സി.എം കുസുമന്‍ എഴുതിയ 'കഥകളുടെ മുന്നേറ്റവും മുന്നേറ്റത്തിന്റെ കഥകളും' എന്ന ഹിന്ദി പുസ്തകത്തിന്റെ പ്രകാശനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാറിന് നല്‍കി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ഇന്ത്യയുടെ ഹൃദയഭൂമിയിലെ ഭാഷയായ ഹിന്ദി മറ്റ്് ഭാഷകളിലെ സാഹിത്യ സൃഷ്ടികള്‍ക്ക് എക്കാലവും കരുത്തും പ്രചോദനവും നല്‍കിയിട്ടുണ്ടെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. സി.എം കുസുമന്‍ എഴുതിയ 'കഥകളുടെ മുന്നേറ്റവും മുന്നേറ്റത്തിന്റെ കഥകളും' എന്ന ഹിന്ദി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളമടക്കമുള്ള ഭാഷകളിലെ സാഹിത്യം വളരാന്‍ ഏറെ സഹായിച്ചുള്ള ഹിന്ദി സാഹിത്യ രചനകള്‍ മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ശരിയായ ദിശാബോധം പകര്‍ന്നു നല്‍കുന്നവയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഡി.ബി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍നിന്നു എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ. എന്‍.മോഹനന്‍ പുസ്തകം പരിചയപ്പെടുത്തി. എംജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. എം.ആര്‍ ഉണ്ണി, ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള, ഡോ. സി.എം കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.