Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതിവിധി ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.
26/12/2015
സി.പി.ഐ നേതാവ് സി.കെ വിശ്വനാഥന്റെ പേരില്‍ എര്‍പ്പെടുത്തിയ പുരസ്‌കാരം വൈക്കത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സമ്മാനിക്കുന്നു
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതിവിധി ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. എ.ഐ.ടി.യു.സി നേതാവ് സി.കെ വിശ്വനാഥന്റെ പേരിലുള്ള അവാര്‍ഡ് ഏററുവാങ്ങി ബോട്ട്‌ജെട്ടി മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരില്‍ വര്‍ഗീയവിഷം ചൊരിയുന്നവര്‍ക്ക് ഇതുപോലുള്ള സംഭവങ്ങള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുക. എസ്.എന്‍.ഡി.പി യോഗത്തെ വിററ് ലാഭമുണ്ടാക്കുന്ന കൊള്ളക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍. ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളില്‍ പോലും വെള്ളാപ്പള്ളി വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ്. ബഹ്‌റൈനില്‍ താന്‍ പ്രസംഗിച്ച ചടങ്ങില്‍പോലും വെള്ളാപ്പള്ളിക്കെതിരെ സദസ്സ് കൂകിവിളിച്ചു. ആര്‍.എസ്.എസിനുവേണ്ടി ഗുരുദേവ ദര്‍ശനങ്ങള്‍ വെള്ളാപ്പള്ളി വില്‍ക്കുകയാണ്. അധികം താമസിയാതെ ഇതിനെല്ലാം അന്ത്യമുണ്ടാകുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. സി.കെ.യുടെ പേരില്‍ തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും, സത്യഗ്രഹനഗരി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പറഞ്ഞാണ് വി.എസ് മടങ്ങിയത്. അനുസ്മരണസമ്മേളനം ഉദ്ഘാടനവും അവാര്‍ഡ്ദാനവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരീക്ഷകളില്‍ ഏററവും മികച്ച വിജയം നേടിയ കുട്ടിക്കുള്ള അവാര്‍ഡ് വിതരണം സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വവും അനുസ്മരണ പ്രഭാഷണം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനും നിര്‍വഹിച്ചു. മികച്ച മാര്‍ക്കുനേടിയ കുട്ടിക്കുള്ള ക്യാഷ് അവാര്‍ഡ് കേണല്‍ രാജീവ് മണ്ണാളി സമ്മാനിച്ചു. സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി.കെ കൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, അഡ്വ. പി.കെ ചിത്രഭാനു, ആര്‍.സുശീലന്‍, പി.സുഗതന്‍, കെ.അജിത്ത് എം.എല്‍.എ, ജോണ്‍ വി.ജോസഫ്, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, ലീനമ്മ ഉദയകുമാര്‍, എന്‍.അനില്‍ബിശ്വാസ്, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, അഡ്വ. കെ.പ്രസന്നന്‍, സി.എം മോഹനന്‍, എം.എസ് സുരേഷ്, കെ.നാരായണന്‍, ബി.രാജേന്ദ്രന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.