Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ ലോട്ടറി ഓഫീസിന്റെ സബ് ഓഫീസ് വൈക്കത്ത്
05/04/2017

വൈക്കം: ജില്ലാ ലോട്ടറി ഓഫീസിന്റെ സബ് ഓഫീസ് വൈക്കത്ത് ആരംഭിക്കുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു. നിലവില്‍ ജില്ലാ ഓഫീസില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുന്ന നൂറുകണക്കിന് ലോട്ടറി ഏജന്റുമാര്‍ക്ക് ആശ്വാസമാകും വൈക്കത്ത് ആരംഭിക്കുന്ന ജില്ലാ ലോട്ടറി ഓഫീസിനു കീഴിലെ ഏക സബ് ഓഫീസ്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനതുകകള്‍ ഈ ഓഫീസില്‍ നിന്നു ലഭിക്കും. കൂടാതെ കാരുണ്യ ചികിത്സാ പദ്ധതിയുടെ അപേക്ഷകളും ഈ ഓഫീസില്‍ സമര്‍പ്പിക്കാം. അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസര്‍, സൂപ്രണ്ട്, ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലായി ആകെ ഏഴു ജീവനക്കാരായിരിക്കും ഈ ഓഫീസില്‍ ഉണ്ടാവുക. കൊച്ചുകവലയിലുള്ള റോയല്‍ ടവറിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് ഓഫീസിന്റെ ഉദ്ഘാടനം നടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.