Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശുനിലം കൃഷിയോഗ്യമാക്കി.
05/04/2017

തലയോലപ്പറമ്പ്: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തരിശുനിലം കൃഷിയോഗ്യമാക്കി. ഇരുപത് വര്‍ഷമായി തരിശായി കിടന്നിരുന്ന ഏനാദി അറുപതില്‍ പടശേഖരമാണ് പൊന്‍പുലരി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കിയത്. പത്ത് ഏക്കര്‍ പാടശേഖരമാണ് പൊന്‍പുലരി കൂട്ടായ്മയിലെ പതിനഞ്ച് കര്‍ഷകര്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. പാടശേഖരത്തിലെ നിലമൊരുക്കല്‍ സി.പി.എം ബ്രഹ്മമംഗലം ലോക്കല്‍ സെക്രട്ടറി ടി.സി ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ ദീപേഷ്, മനോഹരന്‍, കാഞ്ചന എന്നിവര്‍ നിലമൊരുക്കലിന് നേതൃത്വം നല്‍കി.