Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണം: മഹിള ജനതാദള്‍ (യൂ)
05/04/2017

വൈക്കം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മഹിള ജനതാദള്‍ (യു) നിയോജകണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീപീഡനം നടത്തുന്നവര്‍ക്കെതിരെ മുഖംനോക്കാതെ കര്‍ശന നടപടി കൈക്കൊള്ളുന്നതിന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈക്കത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജനതാദള്‍ (യു) സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷീബ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സരള, ജമീല, സൗമിനി, റെജി പീറ്റര്‍, ഓമന, അജിത്ത് മുതുകുന്നേല്‍, എ.എ റഷീദ്, ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.