Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദിവ്യജ്യോതി പ്രയാണം തുടങ്ങി.
04/04/2017
വൈക്കം എസ് എന്‍ ഡി പി യൂണിയന്‍ നടത്തുന്ന ദിവ്യജ്യോതി പ്രയാണത്തിന്റെ ദീപപ്രകാശനം നാരായണഋഷി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം : എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ വിളംബരമായി ധ്യാന സന്ദേശദിവ്യജ്യോതി പ്രയാണം തുടങ്ങി. 15, 16, 17 തീയതികളില്‍ ആശ്രമം സ്‌കൂള്‍ മൈതാനത്ത്് യജ്ഞാചാര്യന്‍ ശിവഗിരി മഠം സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടക്കുന്നത്. കുടവെച്ചൂര്‍ അച്ചിനകം 601-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുദേവക്ഷേത്ര അങ്കണത്തില്‍ നിന്നാണ് ദിവ്യജ്യോതി പുറപ്പെട്ടത്. പ്രയാണത്തിന്റെ ദീപപ്രകാശനം നാരായണ ഋഷിസ്വാമികള്‍ നിര്‍വ്വഹിച്ചു. പ്രയാണ യാത്രയുടെ ക്യാപ്റ്റന്‍ യൂണിയന്‍ പ്രസി: പി.വി ബിനേഷിന് ആലപ്പുഴ യൂണിയന്‍ സെക്ര: കെ.എന്‍ പ്രേമാന്ദന്‍ ധര്‍മ്മപതാക കൈമാറി. സമ്മേളനത്തിന്റെ ദീപ പ്രകാശനം കണയന്നൂര്‍ യൂണിയന്‍ പ്രസി: മഹാരാജ ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. യോഗം പ്രതിനിധി പി.ടി മന്‍ന്മദന്‍, യൂണിയന്‍ സെക്ര: എം.പി സെന്‍, സച്ചിദാന്ദന്‍, ബിബിന്‍കുമാര്‍, പി.പി സന്തോഷ്, കെ.ടി അനില്‍കുമാര്‍, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, കെ.കെ വേലായുധന്‍, രാജേഷ് തടത്തില്‍, ജി.എസ് ബൈജു, പി.വി വിവേക് എന്നിവര്‍ പങ്കെടുത്തു. രണ്ട് ദിവസം നീളുന്ന പ്രയാണ യാത്ര 5ന് വൈകിട്ട് 5.30ന് കാട്ടിക്കുന്ന് ശാഖയില്‍ സമാപിക്കും.