Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് ചെമ്പ് ഗ്രാമപഞ്ചായത്ത്
04/04/2017

വൈക്കം: പദ്ധതി നിര്‍വ്വഹണത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 92 ശതമാനവും എസ് സി പിയില്‍ 94 ശതമാനവും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2 കോടി 33 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. സെക്രട്ടറി ഉള്‍പ്പെടയുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ചു നിന്നതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്റ് കെ ആര്‍ ചിത്രലേഖ അറിയിച്ചു.