Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുണര്‍തം മഹോത്സവം തുടങ്ങി.
04/04/2017
ഇടഉല്ലല ഞെട്ട്യത്തറ ശ്രീ ഭദ്രകാളിക്ഷേത്രത്തില്‍ പുണര്‍തം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ബ്രഹ്മകലശപൂജ തന്ത്രി പാണാവള്ളി ഷാജി അരവിന്ദിന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍.

വൈക്കം : ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളിക്ഷേത്രത്തിലെ പുണര്‍തം മഹോത്സവം തുടങ്ങി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കലശാഭിഷേകവും ബ്രഹ്മകലശപൂജയും എഴുന്നള്ളിപ്പും ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ശാന്തിമാരായ ബിനീഷ്, നന്ദു എന്നിവര്‍ സഹകാര്‍മികരായി. രാവിലെ 10ന് നടന്ന പൊങ്കാല സമര്‍പ്പണത്തിന്റെ ദിവ്യപ്രകാശനവും ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ്്് നിര്‍വ്വഹിച്ചു. വൈകിട്ട് ഞെട്ട്യത്തറ ശ്രീഭദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലിയും നടന്നു. ഉത്സവത്തിന്റെ ഭാഗമായി മഹാപ്രസാദ ഊട്ടും വൈകിട്ട് 7ന് വടക്കുപുറത്തുഗുരുതിയും നടത്തി.