Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും, സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും
04/04/2017
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈക്കം മേഖല മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈക്കം മേഖലയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും, സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം ജി രാജു മുഖ്യപ്രഭാഷണം നടത്തി. എം ജി രാജു, ജില്ലാ പ്രസിഡന്റ് സണ്ണി താന്നക്കല്‍, സെക്രട്ടറി ബൈജു കമല്‍, ട്രഷറര്‍ എം സി ലാസര്‍ എന്നിവരെ ആദരിച്ചു. ടി എ തോമസ്, എം പി രാജ്‌മോഹന്‍, ടി എച്ച് നിഷാദ്, ഹാരിസ് മണ്ണഞ്ചേരി, ജോബി സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.