Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
04/04/2017

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ മൂന്നാമത് വാര്‍ഷിക പൊതുയോഗം റോട്ടറി ക്ലബ്ബ് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീദേവി ജി.നായര്‍ ദീപപ്രകാശനം നിര്‍വഹിച്ചു. ഗായത്രി വീണമീട്ടി ലോകറെക്കോര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെയും, അച്ഛന്‍ മുരളീധരന്‍, അമ്മ വിമല മുരളീധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ്, അസോസിയേഷന്‍ സെക്രട്ടറി പി എം സന്തോഷ്‌കുമാര്‍, വനിതാവേദി പ്രസിഡന്റ് അംബിക ദിലീപ്, സുരേഷ് മുത്തുച്ചിപ്പി, ചന്ദ്രബാബു എടാടന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.