Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവദം സര്‍ഗ്ഗോത്സവം നടത്തും.
03/04/2017
വൈക്കം ക്ഷേത്രത്തില്‍ 14ന് തുടങ്ങുന്ന ശിവദം സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായുള്ള മഹാസുകൃത ഹോമത്തിന്റെ യജ്ഞശാലയുടെ കാല്‍നാട്ട് കര്‍മ്മം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ മുരളീധരന്‍ നായര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം : ക്ഷേത്രജീവനക്കാരുടെ സാംസ്‌കാരിക സമിതിയായ ശിവദത്തിന്റെ നേതൃത്വത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ 14 മുതല്‍ 23 വരെ ശിവദം സര്‍ഗ്ഗോത്സവം നടത്തും. സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായുള്ള മഹാസുകൃതഹോമം 16ന് തുടങ്ങും.ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വ്യാഘ്രപാദന്‍ ആല്‍ത്തറയ്ക്ക് സമീപത്താണ് മഹാസുകൃതഹോമത്തിന് വേദി ഒരുങ്ങുന്നത്. ഹോമശാലയുടെ കാല്‍നാട്ട് കര്‍മ്മം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍നായര്‍ നിര്‍വ്വഹിച്ചു. മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി, വിഷ്ണുപ്രസാദ്, വെച്ചൂര്‍ രാജേഷ്, പവിത്രന്‍, മധു എന്നിവര്‍ പങ്കെടുത്തു. മഹാസുകൃത ഹോമത്തോടൊപ്പം ഭാഗവതസപ്താഹയഞ്ജവും തുടങ്ങും. 16ന് വൈകിട്ട് 6ന് യജ്ഞത്തിന്റെ ദീപ പ്രകാശനം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേഴത്ത് മേക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി എന്നിവര്‍ നിര്‍വ്വഹിക്കും. സ്വാമി ഉദിത് ചൈതന്യ മുഖ്യ പ്രഭാഷണം നടത്തും.