Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹത്തിന്റെ 93-ാം വാര്‍ഷികവും സത്യാഗ്രഹ സമരപോരാളി റവ. ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികവും
03/04/2017

വൈക്കം: സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന്റെ 93-ാം വാര്‍ഷികവും സത്യാഗ്രഹ സമരപോരാളി റവ. ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികവും ജോയി വെട്ടിക്കാപ്പള്ളി രചിച്ച ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനവും എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തലും ശനിയാഴ്ച നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലയും, വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവകയും വെട്ടിക്കാപ്പള്ളി കുടുംബയോഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4ന് വൈക്കം ഫൊറോന പള്ളിയില്‍ അനുസ്മരണ ബലിയും തുടര്‍ന്ന് 5.30ന് പൊതുസമ്മേളനവും നടക്കും. അനുസ്മരണ ബലിക്ക് എറണാകുളം -അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് കാര്‍മ്മികത്വം വഹിക്കും. എറണാകുളം -അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ഫാ. പീറ്റര്‍ കോയിക്കര ആമുഖ പ്രഭാഷണം നടത്തും. മുന്‍ മന്ത്രി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി ജീവചരിത്രപുസ്തക പ്രകാശനവും സി കെ ആശ എം എല്‍ എ എന്‍ഡോവ്‌മെന്റ് വിതരണവും, അഡ്വ. പി കെ ഹരികുമാര്‍ സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ജീവചരിത്രപുസ്തകവും, ജയന്‍ കോലഞ്ചേരി എന്‍ഡോവ്‌മെന്റും, വി കെ തോമസ് വെട്ടിക്കാപ്പള്ളില്‍ സ്മരണിക പ്രകാശനവും സ്വീകരിക്കും. ടി അനില്‍കുമാര്‍, ജീന തോമസ്, റവ. ഫാ. ആന്റണി പൂതവേലില്‍, റവ. ഫാ. ഫ്രാന്‍സിസ് അരീയ്ക്കല്‍, പി എ പയസ്, അഡ്വ. വി വി സത്യന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, സന്തോഷ് കണ്ടത്തില്‍, ജോസഫ് മാത്യൂ, സോണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. അഡ്വ. സാജു വാതപ്പള്ളി സ്വാഗതമാശംസിക്കുന്ന ചടങ്ങിന് സിറിയക് ചോലങ്കേരി കൃതജ്ഞത പറയും. പത്രസമ്മേളനത്തില്‍ ജോയി വെട്ടിക്കാപ്പള്ളില്‍, ജിജോ ചെറിയാന്‍, ഫാ. പീറ്റര്‍ കോയിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.