Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃതികള്‍ ക്ഷണിച്ചു.
03/04/2017

വൈക്കം: യുവകലാ സാഹിതി ഷാര്‍ജാഘടകം ഏര്‍പ്പെടുത്തിയ അഞ്ചാമത് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2012 മുതല്‍ 2016 വരെ വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധപ്പെടുത്തിയ നിരൂപണ കൃതിയാണ് ഈ വര്‍ഷം അവാര്‍ഡിന് പരിഗണിക്കുന്നത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൃതികളുടെ മൂന്ന് കോപ്പി 2017 ഏപ്രില്‍ 20നകം എം ഡി ബാബുരാജ്, സെക്രട്ടറി യുവകലാസാഹിതി, മാക്കാപറമ്പില്‍ വീട്, തോട്ടകം പി ഒ, വൈക്കം, പിന്‍ 686607 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9446962242.