Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.കെ. സോമനെ അനുസ്മരിച്ചു
03/04/2017

വൈക്കം: കെ.പി.സി.സി എക്‌സി. അംഗവും, ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന എ.കെ സോമന്റെ പത്താം ചരമവാര്‍ഷികം ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റിയുടേയും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വെട്ടിക്കാട്ടുമുക്കിലെ എ.കെ സോമന്റെ വസതിയില്‍ രാവിലെ എട്ടിന് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണയോഗം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗങ്ങളായ അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, അഡ്വ.എ.സനീഷ് കുമാര്‍, ഡി.സി.സി ഭാരവാഹികളായ പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, എം.എന്‍ ദിവാകരന്‍ നായര്‍, സുനു ജോര്‍ജ്ജ്, ജെയ്‌ജോണ്‍ പേരയില്‍. പി.കെ ദിനേശന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.മനോജ്, ബ്ലോക്കു പ്രസിഡന്റുമാരായ അഡ്വ.പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ഐ.എന്‍.ടി.യു.സി ഭാരവാഹികളായ അഡ്വ. പി.പി, സുരേന്ദ്രന്‍, കെ,ആര്‍.സജീവന്‍, വിജയമ്മ ബാബു, കെ.വി ചിത്രാംഗദന്‍, തോമസ് ടി.മാളേക്കല്‍, ചെറിയാന്‍, കെ.ജോസ്, ജോര്‍ജ്ജ് വര്‍ഗീസ്, പി.ആര്‍.രത്‌നപ്പന്‍, മോഹന്‍ കെ.തോട്ടുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.