Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു
24/12/2015
വൈക്കം റോട്ടറി ക്ലബ്ബിന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ചെമ്മനത്തുകര സെന്റ് ആന്റണീസ് ബാലഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികളില്‍ പഠനത്തിലും കായിക മത്സരങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ബാലഭവനില്‍ താമസിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കിടക്കയും സംഭാവന ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ സി ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈക്കം ഫൊറോന പള്ളി വികാരി റവ.ഫാ.ഡോ.പോള്‍ ചിററിനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രസൂന, റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ.കെ.പി ശിവജി, ജോ.സെക്രട്ടറി സിറിള്‍ ജോസഫ്, എന്‍ ഷൈന്‍ കുമാര്‍, ഐസക്ക് പി.വി, സണ്ണി കുര്യാക്കോസ്, സാബു വര്‍ഗ്ഗീസ്, ജോഷി ജോസഫ്, ജോസഫ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.