Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിമുക്തി പദ്ധതി ഉദ്ഘാടനം നടത്തി
03/04/2017
വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റേയും സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റേയും നേതൃത്വത്തില്‍ നടത്തിയ ലഹരി വിമുക്തിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റെയും നേതൃത്വത്തില്‍ നടത്തിയ ലഹരി വിമുക്തിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍ സുഗുണന്‍, ഒ.കെ ബിനോയി, കെ.ആര്‍ രാജേഷ്, രഞ്ജുഷ ഷൈജി, ജയാ അനില്‍, പി.കെ സജിതകുമാരി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീര്‍, പഞ്ചായത്ത് സെക്രട്ടറി ഭുവനേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി എക്‌സൈസ് പ്രിവന്റീവ് ആഫീസര്‍ പി.യു ജോസ് ക്ലാസ് എടുത്തു.