Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയപ്പ് നല്‍കി.
03/04/2017
ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍നിന്നും വിരമിച്ച പ്രഥമ അധ്യാപിക സി.ശ്യാമളയുടെ യാത്രയപ്പ് സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍നിന്നും 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രഥമ അധ്യാപിക സി.ശ്യാമളയ്ക്ക് യാത്രയപ്പ് നല്‍കി. സി.കെ ആശ എം.എല്‍.എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ആര്‍ ജയഘോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, വൈക്കം എ.ഇ.ഒ പി.രത്‌നമ്മ, ബി.പി.ഒ സുവര്‍ണന്‍, എന്‍.ശിവന്‍കുട്ടി, നാരായണന്‍ ഉണ്ണി, സനീഷ് വി.രാജ് എന്നിവര്‍ പ്രസംഗിച്ചു.