Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ്
03/04/2017
വൈക്കം ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വൈക്കം എസ്.ഐ എം.സാഹില്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കച്ചേരിക്കവലയിലുള്ള ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.ലളിതന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പോര്‍ട്ട്‌സ് വിഭാഗം കണ്‍വീനര്‍ ഷാജി വല്ലൂത്തറ, ശിവദാസ് നാരായണന്‍, വിന്‍സന്റ് കളത്തറ, ബി.ഐ പ്രദീപ്കുമാര്‍, പി.സി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ കോച്ച് ബേബി ജോസഫ് ആണ് ക്യാമ്പിന് പരീശീലനം നല്‍കുന്നത്.