Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലിനജല ശുദ്ധീകരണത്തിന് നൂതനമാര്‍ഗ്ഗവുമായി ഇരുമ്പൂഴിക്കര സ്വദേശി.
01/04/2017
മനോജ് കുമാര്‍

വൈക്കം: വൈക്കം രൂക്ഷമായ കുടിവെള്ളക്ഷാമത്താല്‍ വലയുമ്പോള്‍ അത് പരിഹരിക്കുവാന്‍ തന്റെ ജീവിതത്തില്‍ നിന്ന് ദീര്‍ഘമായ ഒരു കാലയളവ് മാററിവെച്ച് മനോജ്കുമാര്‍ എന്ന ഇരുമ്പൂഴിക്കര സ്വദേശി.കഴിഞ്ഞ പത്ത് വര്‍ഷമായി ചെളിവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ജോലിയില്‍ വ്യാപൃതനാണ് ഇദ്ദേഹം. തന്റെ ചുറ്റിലും വെള്ളത്തിനായി വിഷമിക്കുന്ന പാവപ്പെട്ടവന്റെ ദാരുണാവസ്ഥകള്‍ കണ്ടും കേട്ടും ആണ് എന്‍ജിനീയര്‍ ജോലി രാജിവെച്ച് മലിനജലം ശുദ്ധീകരിക്കുന്ന ജോലിയില്‍ മുഴുകിയത്. ഏതുതരത്തിലുള്ള മലിനജലമായാലും ആധുനിക സംവിധാനം ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവില്‍ അത് കുടിവെള്ളമാക്കി മാറ്റാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.നമ്മുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലും ഇതുവരെ കുടിവെള്ളമെത്താത്ത മേഖലകളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി ദുരന്തം അനുഭവിക്കുമ്പോഴാണ് മനോജ്കുമാര്‍ എന്ന ചെറുപ്പക്കാരന്റെ പ്രസക്തി. കുഴല്‍കിണറുകള്‍ പരാജയപ്പെട്ട വൈക്കം മേഖലയില്‍ കുഴല്‍ക്കിണര്‍ വെള്ളവും, ഉപ്പു വെള്ളവും കുടിവെള്ളമായി മാറ്റിയെടുക്കാന്‍ കഴിയുന്നതായി മനോജ് പറയുന്നു. സമീപ ജില്ലകളില്‍ നിന്നു പോലും മനോജിന്റെ ഉപദേശങ്ങള്‍ തേടി ആളുകള്‍ എത്താറുണ്ട്. വരുംനാളുകളില്‍ ജലത്തിനും വൈദ്യുതിക്കുമായി ജനങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ദുരിതം മുന്നില്‍ കണ്ടുകൊണ്ട് ജലശുദ്ധീകരണത്തോടൊപ്പം സോളാര്‍ പാനലുകള്‍ സെറ്റ് ചെയ്ത് വീടുകള്‍ വൈദ്യുതീകരിക്കുന്ന മേഖലയിലും മനോജ് സജീവമായി പ്രവര്‍ത്തിക്കുന്നു. അന്വേഷണങ്ങള്‍ക്ക് 9961740295 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.