Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കുതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം
01/04/2017

വൈക്കം: താലൂക്കുതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം വൈക്കം എം.എല്‍.എ സി.കെ ആശയുടെ അദ്ധ്യക്ഷതയില്‍ കൂടി. യോഗത്തില്‍ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളില്‍ കൂടി വില്‍പ്പന നടത്തുന്ന സവോള, ഉരുളക്കിഴങ്ങ്, തുടങ്ങിയ പായ്ക്കറ്റ് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തൂക്കി ബോദ്ധ്യപ്പെടുവാന്‍ അവസരം നല്‍കുക, കൂണുപോലെ മുളച്ചു വരുന്ന ബജി കടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, റേഷന്‍കടകളിലൂടെ പി ഡി എസ് ആട്ട വിതരണം പുനസ്ഥാപിക്കുക, അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് ഫലപ്രദമായ മുന്‍ഗണനാപട്ടിക തയ്യാറാക്കുക, ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കുക, മറ്റ് വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ചു കൊണ്ട് പരിശോധനകള്‍ ശക്തമാക്കുക, റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ സമയബന്ധിതമായി നല്‍കുക, റേഷന്‍കടകളിലൂടെ വിതരണം നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ അളവും വിലയും കൃത്യമായി പ്രദര്‍ശിപ്പിക്കുക എന്നീ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തത്. ഫോറത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, റേഷന്‍ ഡീലേഴ്‌സ് താലൂക്ക് സെക്രട്ടറി, വിദ്യാര്‍ത്ഥി പ്രതിനിധി, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.