Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിമാസ നാടകപരിപാടിക്ക് ആതിഥേയത്വം വഹിക്കും
01/04/2017

വൈക്കം: നാടകസ്വാദകര്‍ക്ക് തുടര്‍ച്ചയായി 12 മാസവും നിലവാരമുളള നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കിക്കൊണ്ട് തലയോലപ്പറമ്പ് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി കേരസംഗീത നാടകഅക്കാദമിയുടെ പ്രതിമാസ നാടകപരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണ്‍നായര്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടകകലയെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുവാനും നല്ല നാടകങ്ങള്‍ പ്രേക്ഷകരിലെത്തിക്കുവാനുമാണ് കേരള സംഗീത നാടക അക്കാദമിയുടെ ഈ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുദ്ര പ്രസിഡന്റ് കെ കെ രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ യൂ കെ കുമാരന്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു, ബേബി റ്റി കുര്യന്‍, ഡോ. എച്ച് സദാശിവന്‍പിള്ള, ഡോ. വി രാമചന്ദ്രന്‍നായര്‍, മുദ്ര സെക്രട്ടറി വി സി ലൂക്കോസ്, കെ ജെ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.