Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പദ്ധതി വിഹിതത്തിന്റെ 93.59 ഗതമാനവും വിനിയോഗിച്ച് ഉദയനാപുരം പഞ്ചായത്ത് ജില്ലയില്‍ നാലാം സ്ഥാനത്ത്
01/04/2017

വൈക്കം: 2016-17 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31ന് അവസാനിച്ചപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 93.59 ഗതമാനവും വിനിയോഗിച്ച് ഉദയനാപുരം പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. ജില്ലയില്‍ നാലാം സ്ഥാനവും വൈക്കം താലൂക്കില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരിക്കുന്നത് ഉദയനാപുരം പഞ്ചായത്തിനാണ്. പട്ടികജാതി ഫണ്ട് 100 ശതമാനവും വിനിയോഗിച്ചത് എടുത്തു പറയേണ്ടുന്ന നേട്ടമായി. പ്ലാന്‍ഫണ്ട് ജനറല്‍ 100 ശതമാനം, റോഡിന് മെയിന്റനന്‍സ് ഗ്രാന്റ് 100 ശതമാനം, പട്ടികവര്‍ഗ്ഗ ഫണ്ട് 91.25 ശതമാനവും, ധനകാര്യകമ്മീഷന്‍ ഗ്രാന്റ് 74 ശതമാനവും വിനിയോഗിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 4.54 കോടി രൂപ വിനിയോഗിച്ച് ജില്ലയില്‍ ഉദയനാപുരം പഞ്ചായത്ത് ബഹുദൂരം മുന്നിലെത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാത കോണ്‍ക്രീറ്റിംഗിനും, റോഡ് ഫില്ലിംഗിനുമായി 63 ലക്ഷം രൂപ വിനിയോഗിച്ചു.