Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
01/04/2017
എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പൊതുമേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. വെള്ളൂര്‍ എച്ച്.എന്‍.എല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍.സി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ ഇല്ലാതാക്കിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുവാനുള്ള ഗുഢനീക്കം അനുവദിക്കുകയില്ലെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.വി ബേബി അധ്യക്ഷത വഹിച്ചു. ടി.ബി മോഹനന്‍, പി.എസ് ബാബു, സുഭാഷ് പുഞ്ചക്കോട്ടില്‍, സാബു എബ്രഹാം, ബാബുരാജ്, സാജു എം.ഫിലിപ്പ്, യു.ഡി മത്തായി, എം.പി കൃഷ്ണന്‍ നായര്‍, എം.എം രാജശേഖരപണിക്കര്‍, പി.എ താഹ, എം.കെ രവീന്ദ്രന്‍, ബിജോയി പ്ലാത്താനം, ബാബു കാല, ബെന്നി മൈലാട്ടൂര്‍, സി.കെ അനില്‍കുമാര്‍, വി.പി മുരളീധരന്‍, പി.എം ജോസ്, മോഹനന്‍, ടി.കെ സാജന്‍, മാഞ്ഞൂര്‍ മനോജ്, കാണക്കാരി അരവിന്ദാക്ഷന്‍, ജോസ് കുറ്റിയാനിമറ്റം, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.