Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.കെ.സോമനെ അനുസ്മരിച്ചു
01/04/2017
കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും പ്രമുഖ നേതാവായിരുന്ന എ.കെ.സോമന്റെ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും പ്രമുഖ നേതാവായിരുന്ന എ.കെ.സോമന്റെ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലങ്ങോളം ഇങ്ങോളം പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നത് കൊണ്ടാണ് ക്രമസമാധാന നില തകരാറിലായിരിക്കുന്നത്. അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്ന തത്തയെ കയ്യും കാലും തല്ലിയോടിച്ച് ചത്ത തത്തയാക്കി ദൂരെ എറിഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. നേരേ ചെവ്വെ ഒരു പരീക്ഷപോലും നടത്താന്‍ കഴിയാത്ത ഗവണ്‍മെന്റെ് വന്‍ പരാജായമാണ്.നാട്ടില്‍ പീഡനങ്ങളുടെ പരമ്പര നടമാടുകയാണ്. ആര്‍.എസ്.എസ്-ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു എന്നു മോഡി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. കേന്ദ്രം അധികാരം ഉപയോഗിച്ച് വര്‍ഗീയത ആളികത്തിച്ചാണ് യു പിയില്‍ അധികാരം പിടിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ പി.വി സുരേന്ദ്രന്റ് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, അഡ്വ പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ബേബി തൊണ്ടാം കുഴി, മോഹന്‍ ഡി.ബാബു, എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, പി.വി പ്രസാദ്, എം.എം ദിവാകരന്‍ നായര്‍, പി.കെ ദിനേശന്‍, അഡ്വ. എ.സനീഷ് കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, സുനു ജോര്‍ജ്, വി.ടി ജെയിംസ്, പി.വി മനോജ്, വിജയമ്മ ബാബു, ജെസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.