Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കപ്രയാര്‍ തോട്ടറമിററം മഹാദേവീക്ഷേത്രത്തില്‍ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു.
24/12/2015
വൈക്കപ്രയാര്‍ തോട്ടറമിററം ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു
വൈക്കപ്രയാര്‍ തോട്ടറമിററം മഹാദേവീക്ഷേത്രത്തില്‍ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. ഇന്ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതിഹോമം, 6.30ന് പുരുഷസൂക്തം, വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് ഭാഗവതപാരായണ സമാരംഭം ഗോവിന്ദപട്ടാഭിഷേകം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 6.30ന് ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ സമൂഹപ്രാര്‍ത്ഥന, ദീപാരാധന, ഏഴിന് ആചാര്യപ്രഭാഷണം. നാളെ രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതിഹോമം, 6.30ന് പുരുഷസൂക്തം, വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് ഗ്രന്ഥനമസ്‌കാരം, പാരായണ സമാരംഭം രുഗ്മിണി സ്വയംവരം, ഉച്ചക്ക് ഒന്നിന് സ്വയംവരസദ്യ, വൈകുന്നേരം അഞ്ചിന് സര്‍വൈശ്വര്യ പൂജ, 6.30ന് ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ സമൂഹപ്രാര്‍ത്ഥന, ദീപാരാധന, ഏഴിന് ആചാര്യപ്രഭാഷണം. 26ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതിഹോമം, 6.30ന് പുരുഷസൂക്തം, വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് ഗ്രന്ഥനമസ്‌കാരം, പാരായണ സമാരംഭം കുചേലഗതി, സന്താനഗോപാലം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം 6.30ന് ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ സമൂഹപ്രാര്‍ത്ഥന, ദീപാരാധന, ഏഴിന് ആചാര്യപ്രഭാഷണം എന്നിവ നടക്കും. സമാപനദിവസമായ 27ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതിഹോമം, 6.30ന് പുരുഷസൂക്തം, വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് ഗ്രന്ഥനമസ്‌കാരം, പാരായണ സമാരംഭം സ്വധാമപ്രാപ്തി, ഭാഗവതസംഗ്രഹം, 10.30ന് പാരായണസമര്‍പ്പണം, തുടര്‍ന്ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഉച്ചക്ക് ഒന്നിന് മഹാപ്രസാദം ഊട്ട്, പ്രസാദവിതരണം എന്നിവയാണ് ചടങ്ങുകള്‍.