Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മീനപൂയ മഹോത്സവത്തിന് കൊടിയേറി.
31/03/2017
കുലശേഖരമംഗലം മേക്കര ശ്രീ ഷണ്‍മുഖവിലാസം ക്ഷേത്രത്തിലെ മീനപൂയ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ദിപുവിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: കുലശേഖരമംഗലം മേക്കര ശ്രീഷണ്‍മുഖ വിലാസം ക്ഷേത്രത്തിലെ മീനപൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ദിപുവിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേററ് നടന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചുറ്റമ്പലത്തിന്റെ സമര്‍പ്പണ കര്‍മ്മം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി കെ സുധാകരന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സര്‍വ്വമത സമ്മേളനവും പ്രഭാഷണവും കലാപരിപാടികളും നടന്നു.