Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വബ്രഹ്മ സമാജത്തിന്റെ താലപ്പൊലി ഭക്തി സാന്ദ്രമായി.
31/03/2017
കാളിയമ്മനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിശ്വബ്രഹ്മസമാജം നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് വൈക്കം വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തി സാന്ദ്രമായി. കവരപ്പാടി നടയിലെ സമാജം ഹാളില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. പ്രസിഡന്റ് ഓമന കോലേഴത്ത്, വൈസ് പ്രസിഡന്റ് കുമാരി തങ്കം, സെക്രട്ടറി പുഷ്പ ലക്ഷ്മണന്‍, ശാലിനി ഗിരീഷ്, ഓമന ഗോവിന്ദന്‍, എന്നിവര്‍ നേതൃത്വം നല്‍കി.