Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും ബാലോത്സവവും
31/03/2017

വൈക്കം: ടി വി പുരം എല്‍ പി സ്‌കൂളിലെ വാര്‍ഷികാഘോഷവും ബാലോത്സവവും കോട്ടച്ചിറ പണ്ഡിററ് കെ പി കറുപ്പന്‍ മെമ്മോറിയല്‍ പ്രാര്‍ത്ഥനാലയത്തില്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷാലിമോള്‍ എസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി അദ്ധ്യക്ഷ കവിതാ റെജി മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍മാരായ ഗീതാ ജോഷി, സന്ധ്യാ അശോകന്‍, ബി പി ഒ ടി കെ സുവര്‍ണ്ണന്‍, നടരാജപണിക്കര്‍, എന്‍ കെ ലാലപ്പന്‍, ജ്യോതി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.