Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പുരം ഗ്രാമപഞ്ചായത്തിന്റെ 2017-18 ബഡ്ജററ് അവതരിപ്പിച്ചു.
31/03/2017

വൈക്കം: കാര്‍ഷിക- ഭവനനിര്‍മ്മാണ മേഖലയ്ക്കും കുടിവെള്ള വിതരണത്തിനും സാന്ത്വന പരിചരണ പദ്ധതിക്കും പ്രാമുഖ്യം നല്‍കി ടി വി പുരം ഗ്രാമപഞ്ചായത്തിന്റെ 2017-18 ബഡ്ജററ് അവതരിപ്പിച്ചു. 19 കോളനികളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഇരട്ട വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കും. 10 കോടി 50 ലക്ഷം രൂപ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അനിയമ്മ അശോകന്‍, കവിത റെജി, വിഷ്ണു, ഉല്ലാസ്, എസ് ബിജു, സെബാസ്റ്റ്യന്‍ ആന്റണി, ടി എസ് സെബാസ്റ്റ്യന്‍, സന്ധ്യാ അശോകന്‍, ഷീലാ സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, രമ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.