Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹ സമരത്തിന്റെ 93-ാം വാര്‍ഷികം ആഘോഷിച്ചു.
31/03/2017

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹ സമരത്തിന്റെ 93-ാം വാര്‍ഷിക ദിനത്തില്‍ ഗുരുധര്‍മ്മ പ്രചാരണസഭ വൈക്കം താലൂക്ക് കമ്മററിയുടെ ആഭിമുഖ്യത്തില്‍ സമരത്തെ ആശീര്‍വദിക്കുകയും നയിക്കുകയും ചെയ്ത മഹാത്മക്കളുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. ഉദയനാപുരം ശ്രീനാരായണകേന്ദ്രത്തില്‍ നടന്ന വാര്‍ഷികാഘോഷം സമ്മേളനം സഭ ജില്ല പ്രസിഡന്റ് സരളപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണന്‍ അദ്ധ്യക്ഷത വഹിച്ചു. സഭയുടെ പി ആര്‍ ഒ സോമനാഥന്‍ ഇ എം, ജില്ലാ സെക്രട്ടറി ഷിബു മൂലേടം, കേന്ദ്രസമിതിയംഗം പി കമലാസനന്‍, സെക്രട്ടറി മോഹന്‍ദാസ്, ട്രഷറര്‍ ടി വി രാജീവന്‍, പി വി സലിം, ദിനേശന്‍പി എന്‍, അനിരുദ്ധന്‍, കെ ഹരിദാസ്, വി പ്രഭാകരന്‍, സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.