Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമക്കുഴിയിലെ പുതുതലമുറയിലെ യുവപ്രതിഭ വിദേശപരിശീലനത്തിന് പണമില്ലാതെ പ്രതിസന്ധിയില്‍
30/03/2017
ജോമോന്‍ ജേക്കബ്

വൈക്കം: നാമക്കുഴിയിലെ പുതുതലമുറയിലെ യുവപ്രതിഭ വിദേശപരിശീലനത്തിന് പണമില്ലാതെ പ്രതിസന്ധിയില്‍. മേവെള്ളൂര്‍ വനിതാസ്‌പോര്‍ട്‌സ് അക്കാദമിയിലെ ജോമോന്‍ ജേക്കബ് ആണ് പ്രതിസന്ധി നേരിടുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കാണ് വിദഗ്ധ പരിശീലനത്തിനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. മൂന്നുലക്ഷം രൂപയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പരിശീലകനായ ജോമോന്‍ ജേക്കബ് 6 വര്‍ഷമായിട്ട് കുട്ടികള്‍ക്ക് സൗജന്യ പരിശീലനമാണ് നല്‍കി വരുന്നത്. മുന്‍കേരള സ്റ്റേറ്റ് അത്‌ലറ്റുമായിരുന്നു ഇദ്ദേഹം. കേരളത്തില്‍ നടന്ന 6 സീനിയര്‍-ജൂനിയര്‍ വനിത ഫുട്‌ബോള്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ 3 ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയത് ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നടത്തിയ ഈ ആക്കാദമിയിലെ കുട്ടികളാണ്. അക്കാദമിയില്‍ നിന്ന് 24 ദേശീയതാരങ്ങള്‍, 2 ഇന്ത്യന്‍ ക്യാമ്പ് താരങ്ങള്‍, 10 ഇന്റര്‍ യൂണിവേഴ്‌സിറ്റി താരങ്ങള്‍, കേരള, എം ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് വേണ്ടി മികവു പ്രകടിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. 2017-ല്‍ അക്കാദമിയിലെ 5 കുട്ടികള്‍ക്ക് ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള യൂണിവേഴ്‌സിറ്റി ടീമിലും 2 കുട്ടികള്‍ക്ക് കേരള സീനിയര്‍ സ്‌കൂള്‍ സ്റ്റേറ്റ് ടീമിലും സെലക്ഷന്‍ ലഭിച്ചു. വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂളിലെ (കെ.എം.എച്ച്.എസ്) കായികാദ്ധ്യപകന്‍ കൂടിയായ ഇദ്ദേഹം പ്രദേശത്തെ കുട്ടികളില്‍ നിന്നാണ് ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. അക്കാദമിയുടെ മികവു തിരിച്ചറിഞ്ഞ് സായി ഡി ജി ആയിരുന്ന ജിജി തോംസണ്‍ ഐ എ എസ് സായിയുടെ കേരളത്തിലെ ആദ്യ ഫുട്‌ബോള്‍ എക്സ്റ്റന്‍ഷന്‍ സെന്ററും അനുവദിച്ചു നല്‍കി. അന്തര്‍ദേശീയ വനിതാ വോളിബോള്‍ താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്‌സിന്റെ സഹോദരന്‍ കൂടിയായ ജോമോന്‍ വിദേശ പരിശീലനത്തിനായി സ്‌പോണ്‍സേഴ്‌സിനെ അന്വേഷിക്കുകയാണ്. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക 8281489708, 7025108090