Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൂറിസം ഫെസ്റ്റ് ഏപ്രില്‍ 27, 28, 29, 30 തീയതികളില്‍
30/03/2017

വൈക്കം: വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വൈക്കം ടൂറിസം ഫെസ്റ്റ് ഏപ്രില്‍ 27, 28, 29, 30 തീയതികളില്‍ നടത്തുന്നതിന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. ടൂറിസം ഫെസ്റ്റ് ഏപ്രില്‍ 27ന് ഉച്ചയ്ക്ക് നഗരസഭാ പ്രദേശത്തെ കുടുംബശ്രീ, അയല്‍സഭകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കും. വൈകിട്ട് 5ന് ഉദ്ഘാടന സമ്മേളനം നടക്കും. 28, 29, 30 തീയതികളില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും നടക്കും. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി വൈക്കം പട്ടണത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം, തത്സമയ ചിത്രാവിഷ്‌കാരം എന്നിവ സംഘടിപ്പിക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തും. ഭക്ഷ്യമേള, ചക്ക മഹോത്സവം, നാടന്‍ വിഭവങ്ങള്‍, നാടന്‍ പശുക്കളുടെ വിഭവങ്ങളുടെ പ്രദര്‍ശനം എന്നിവയും ടൂറിസം ഫെസ്റ്റിന്റെ ഭാഗമാണ്. മേളയുടെ ഭാഗമായി സുവനീര്‍ പ്രകാശനവും ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് ഡയറക്ടറി പ്രകാശനവും നടക്കും. ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് പരമ്പരാഗത തൊഴിലുകളായ തഴപായ നെയ്ത്ത്, കയര്‍പിരുത്തം, ഓലമെടയല്‍, ചൂണ്ട ഇടല്‍, വലവീശല്‍, എന്നിവയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കും. വൈക്കം ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും സാംസ്‌കാരിക സായാഹ്നങ്ങളുടെ ഭാഗമായി വ്യത്യസ്ത കലാരൂപങ്ങള്‍ അരങ്ങേറും. യോഗത്തില്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, രോഹിണിക്കുട്ടി, എ സി മണിയമ്മ, രൂപേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.