Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
346-ാമത് ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് (31ന്).
30/03/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ ദിവ്യപ്രബോധനവും ധ്യാനത്തിനും മുന്നോടിയായി നടന്ന പീതാംബരദീക്ഷ നല്‍കല്‍ ആലുവ അദ്വൈതാശ്രമം നാരായണഋഷി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന 346-ാമത് ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് (31ന്). രാവിലെ 9 മണിക്ക് ധ്യാനാചാര്യന്‍ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു പൂര്‍ണ്ണകുംഭം നല്‍കി മേവെള്ളൂര്‍ ഗുരുദേവക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് ശാന്തിഹവന മഹായജ്ഞവും ശ്രീനാരായണ ദിവ്യജ്യോതി പ്രയാണവും നടക്കും. ഉച്ചയ്ക്ക് 12ന് യജ്ഞവേദിയില്‍ ഗുരുദേവന്റെ തുരുവവതാരം ഉപരിപഠനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 1ന് ഗുരുപൂജ പ്രസാദവിതരണവും, 2ന് ആത്മീയസാധന ജപം- ധ്യാനം എന്തിന് എങ്ങനെ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. നാളെ ദിവ്യപ്രബോധന ധ്യാനസന്ദേശവും മേവെള്ളൂര്‍ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 11-ാമത് വാര്‍ഷികാഘോഷങ്ങളും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു സ്വാഗതം ആശംസിക്കും. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ സുനില്‍കുമാര്‍ കൃതജ്ഞ പ്രകാശിപ്പിക്കും. തുടര്‍ന്ന് ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ശേഷം 3 മണിക്ക് ഗുരുദേവന്റെ ലോകസംഗ്രഹം എന്ന വിഷയത്തില്‍ ആത്മീയ പ്രഭാഷണവും നടത്തും. 2-ാം തീയതി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് എന്നിവര്‍ മുഖ്യഅതിഥികളായി പങ്കെടുക്കും. യജ്ഞവേദിയില്‍ 9.30ന് ദിവ്യജ്യോതിസ് ദര്‍ശനവും 10 മണിക്ക് ഗുരുവിന്റെ 'ഈശ്വരീയ ഭാവം-സമാരാധന' എന്ന വിഷയത്തില്‍ ആത്മീയ പ്രഭാഷണം, 12.30ന് സര്‍വ്വൈശ്വര്യപൂജയും 2.30ന് ഗുരുദേവ സമാധി എന്ന വിഷയത്തില്‍ ആത്മീയ പ്രഭാഷണം, 3 മണിക്ക് യജ്ഞ സമര്‍പ്പണവും, 4.30ന് യജ്ഞപ്രസാദവിതരണവും നടക്കും. 5 മണിക്ക്് മംഗളാരതി ചടങ്ങുകളോടെ 346-ാമത് ദിവ്യപ്രബോധനവും ധ്യാനവും സമാപിക്കും.