Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നബിദിനത്തോടനുബന്ധിച്ച് പള്ളികള്‍ ആഘോഷപരിപാടികള്‍ക്കായി ഒരുങ്ങി.
24/12/2015
നബിദിനത്തോടനുബന്ധിച്ച് പള്ളികള്‍ ആഘോഷപരിപാടികള്‍ക്കായി ഒരുങ്ങി. ഇതിന്റെ ഭാഗമായി പള്ളികള്‍ രാത്രികാലങ്ങളില്‍ മൗലീദ് പാരായണം ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ആരംഭിച്ചിട്ടുണ്ട്. നബിദിനമായ ഇന്ന് പള്ളികളില്‍ അന്നദാനം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവ നടക്കും. ഹിജ്‌റ വര്‍ഷമായ റബ്ബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ ഒട്ടുമിക്ക പള്ളികളിലും പ്രത്യേക മതപ്രഭാഷണങ്ങള്‍ ആരംഭിച്ചിരുന്നു. മദ്രറ കുട്ടികളുടെ ഇസ്‌ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. താലൂക്കിലെ ഒട്ടുമിക്ക മഹല്ലുകളിലും നബിദിന റാലി നടക്കും. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കും. നബി ദിനാഘോഷങ്ങളുടെ ഭാഗമായി പാവങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കല്‍, ആശുപത്രി ചെലവ് വഹിക്കല്‍, രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, നിര്‍ദ്ധന പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മിക്ക മഹല്ലുകളിലും ഇത്തവണ നടക്കുന്നുണ്ട്. സാമ്പത്തിക ഭദ്രതയുള്ളവര്‍ ഇതിനായി മുന്നോട്ടുവന്നിട്ടുമുണ്ട്.