Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
30/03/2017
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിക്കുന്നു.

വൈക്കം: സമ്പൂര്‍ണ കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. നെല്‍കൃഷി വികസനത്തിന് 22 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ ഇനം കൃഷികള്‍ക്കായി 6 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യകൃഷി, തെങ്ങ്കൃഷി, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന കേന്ദ്രം, ടൂറിസം വികസനം, പരമ്പരാഗത തൊഴില്‍ മേഖലയുടെ വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന് 1,10,43,000 രൂപ വക കൊള്ളിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് 25 ലക്ഷം, റോഡുകളുടെ വികസനത്തിന് 1.30 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 2.5 കോടി, കലൂങ്ക്, കടവുകള്‍ എന്നിവയുടെ നിര്‍മാണത്തിന് 25 ലക്ഷം രൂപ എന്നിവയാണ് പ്രധാനപ്പെട്ട മറ്റ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. 39,66,55,277 രൂപ വരവും 32,37,58,645 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. ടി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, അനിജി പ്രസാദ്, ലീനമ്മ ഉദയകുമാര്‍, ബി.ഭാസ്‌കരന്‍, മായ ഷാജി, കെ.എസ് ഷിബു, കെ.എന്‍ നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.